Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide Bomber

ഉമർ നബി ബോംബ് ഉണ്ടാക്കിയത് ഇങ്ങനെ; യന്ത്രങ്ങൾ കിട്ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹിയിൽ ഉമർ നബി നടത്തിയ ചാവേർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ​സം​ഘം. കൂ​ട്ടു​പ്ര​തി​യും വി​വാ​ദ അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​റു​മാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച യ​ന്ത്ര​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യ​ത്. രാ​സ​വ​സ്തു​ക്ക​ൾ പൊ​ടി​ക്കാ​നു​ള്ള മി​ല്ലും ശു​ദ്ധീ​ക​രി​ക്കാനു​ള്ള മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലെ ടാ​ക്സി ഡ്രൈ​വ​റു​ടെ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത പൊ​ടി മി​ല്ലി​ന്‍റെ​യും ഇ​ലക്‌ട്രിക്ക​ൽ യ​ന്ത്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ദേ​ശീ​യ ​മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി​യാ​യ മു​സ​മ്മി​ൽ, ടാ​ക്സി ഡ്രൈ​വ​റു​ടെ മു​റി വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ പൊ​ടി മി​ല്ല് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. യൂ​റി​യ മി​ല്ലി​ൽ​വ​ച്ച് ന​ന്നാ​യി പൊ​ടി​ച്ച ​ശേ​ഷം ഇ​ല​ക്‌ട്രിക്ക​ൽ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ച്ച് രാ​സ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ​ക്കാ​ല​മാ​യി യൂ​റി​യ​യി​ൽ​നി​ന്ന് അ​മോ​ണി​യം നൈ​ട്രേ​റ്റ് വേ​ർ​തി​രി​ക്കാ​നും സ്ഫോ​ട​ക​ വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കാനും മി​ല്ലും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ മു​സ​മ്മി​ൽ സ​മ്മ​തി​ച്ചു.
നാ​ലു വ​ർ​ഷം മു​മ്പു ത​ന്‍റെ മ​ക​നെ ചി​കി​ത്സ​യ്ക്കാ​യി അ​ൽ ഫ​ലാ​ഹ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​സ​മ്മി​ലു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​തെന്നു ടാ​ക്സി ഡ്രൈ​വ​ർ എ​ൻ‌​ഐ‌​എ​യോ​ട് പ​റ​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Up